ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ 8 സ്ത്രീകള്‍ മരിച്ചു

Posted on: November 11, 2014 9:42 am | Last updated: November 12, 2014 at 12:06 am

Chhattisgarh_

ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ 8 സ്ത്രീകള്‍ മരിച്ചു. 15 പേരുടെ നില ഗുരുതരമാണ്. കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചയാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പ് നടത്തിയത്.
ബിലാസ്പൂരിലെ തഖാത്പൂരിലാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഭാഗമായി 80ല്‍ അധികം പേര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചു.