Connect with us

International

ചാവേറാക്രമണം: നൈജീരിയയില്‍ 48 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

അബുജ: നൈജീരിയയില്‍ ചാവേര്‍ ആക്രമണത്തില്‍ 48 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക് പരുക്കേറ്റു. ഉത്തര നൈജീരിയയിലെ സെക്കന്‍ഡറി സ്‌കൂളിലാണ് സ്‌ഫോടനം.
ക്ലാസ്സുകള്‍ തുടങ്ങുന്നതിന് മുമ്പ് രാവിലെ നടന്ന അസംബ്ലിയിലാണ് സ്‌ഫോടനം നടന്നത്. സ്‌കൂള്‍ യൂനിഫോമില്‍, സ്‌ഫോടക വസ്തു നിറച്ച ബാഗുമായെത്തിയാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യോബ് പ്രവിശ്യയിലെ പോട്ടിസ്‌കോം സീനിയര്‍ സയന്‍സ് സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികളെ കൂടാതെ ഏതാനും അധ്യാപകരും കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രധാനാധ്യാപകന്റെ പ്രസംഗത്തിന് കാത്തിരിക്കുന്നതിനിടക്കാണ് സ്‌കൂള്‍ വേഷത്തിലുള്ള അക്രമി പൊട്ടിത്തെറിച്ചതെന്ന് അപകടത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ട അധ്യാപകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചിലരുടെ പരുക്ക് ഗുരുതരമാണ്. ആഴ്ചയിലൊരിക്കല്‍ സ്‌കൂളില്‍ നടക്കുന്ന അസംബ്ലിയില്‍ 2000 വിദ്യാര്‍ഥികള്‍ പങ്കെടുക്കാറുണ്ട്.
അക്രമികളില്‍ നിന്ന് സ്‌കൂളുകള്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാറിന് വലിയ പ്രയാസമായിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തില്‍ 200 വിദ്യാര്‍ഥിനികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഒരാഴ്ച മുമ്പ് ആശുറാ ദിനത്തില്‍ 30 ശിയക്കാളെ ബോക്കോഹറം തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.

Latest