‘ഭാരതം’; ഹരജി സുപ്രീം കോടതി തള്ളി

Posted on: November 11, 2014 9:12 am | Last updated: November 11, 2014 at 9:12 am

supreme courtന്യൂഡല്‍ഹി: ഇന്ത്യയെ ‘ഭാരതം’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. ഈ അപേക്ഷയുമായി ആദ്യം ഉചിതമായ അധികാരിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഹരജിക്കാരനോട് നിര്‍ദേശിച്ചു.
ഉചിതമായ അധികാരിയില്‍ നിന്നും മറുപടി ലഭിച്ച ശേഷമേ ഹരജിക്കാരന് കോടതിയെ സമീപിക്കാനാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹരജി പിന്‍വലിച്ചതായി കണക്കാക്കി കോടതി ഹരജി തള്ളുകയായിരുന്നു.