എസ് എം എ സമീക്ഷ നാളെ കാസര്‍കോട്ട്

Posted on: November 11, 2014 12:40 am | Last updated: November 10, 2014 at 10:40 pm

കാസര്‍കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമീക്ഷ ഏകദിന വര്‍ക്ക്‌ഷോപ്പ് നാളെ രാവിലെ 10 മുതല്‍ ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
വിവിധ റീജിയണിലെ സ്ഥാപന – മഹല്ല് ഭാരവാഹികള്‍ക്കായി ഒരുക്കുന്ന ക്യാമ്പില്‍ ‘മഹല്ല്, സ്ഥാപന ഭരണം -ആസൂത്രണം, കാര്യക്ഷമത’, ‘ആശയ വിനിമയം ഒരു മനഃശാസ്ത്ര സമീപനം’ എന്നീ സെഷനുകള്‍ക്ക് മനഃശാസ്ത്ര വിദഗ്ധന്‍ അഡ്വ. എ കെ ഇസ്മാഈല്‍ വഫ നേതൃത്വം നല്‍കും. എസ് എം എ മേഖല പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും
എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ് ജെ എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, അബ്ദുസ്സമദ് കല്ലക്കട്ട, അഷ്‌റഫ് മൗലവി ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിക്കും.