Connect with us

National

സജ്ജാദ് ലോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീരിലെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവും നേരത്തേ വിഘടനവാദ സമീപനങ്ങള്‍ പുലര്‍ത്തിയിരുന്നയാളുമായ സജ്ജാദ് ലോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ലോണ്‍ ബി ജെ പിയോട് സഹകരിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അകലെ നില്‍ക്കുമ്പോഴാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ആര്‍ എസ് എസ് മുന്‍ വക്താവും മുതിര്‍ന്ന ബി ജെ പി നേതാവുമായ രാം മാധവുമായും നേരത്തേ സജ്ജാദ് ലോണ്‍ ചര്‍ച്ച നടത്തിയിരുന്നു. ജമ്മു-കാശ്മീരില്‍ തിരഞ്ഞെടുപ്പിന് ശേഷം പീപ്പിള്‍സ് കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കുന്നത് തള്ളിക്കളയാന്‍ മാധവ് തയ്യാറായിട്ടില്ല. ഏത് ജനാധിപത്യ പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഈ മാസം 25നാണ്.

Latest