ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

Posted on: November 10, 2014 1:39 pm | Last updated: November 10, 2014 at 1:39 pm

FIRECRACKERശിവാകാശി: പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ശിവകാശിയിലുള്ള സുപ്രിം പിറോടെക് പടക്കശാലയില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് പൊട്ടിത്തെറിയുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്ന് പേരും പടക്കശാലയിലെ തൊഴിലാളികളാണ്. പുതുപട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.