എം എല്‍ എയായത് ഏഴ് മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്

Posted on: November 10, 2014 5:31 am | Last updated: November 10, 2014 at 12:51 pm

mvr 2കണ്ണൂര്‍: ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചുവെന്ന അപൂര്‍വ ബഹുമതിക്ക് ഉടമയാണ് എം വി ആര്‍. ഏഴ് തവണ നിയമസഭാംഗമായപ്പോള്‍ ഏഴ് മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചത്. ആദ്യജയം 1970ല്‍ മാടായിലായിരുന്നു. പിന്നീട് 1977ല്‍ തളിപ്പറമ്പ്, 1980ല്‍ കൂത്തുപറമ്പ്, 1982ല്‍ പയ്യന്നൂര്‍, 1987 അഴീക്കോട്, 1991ല്‍ കഴക്കൂട്ടം, 2001ല്‍ തിരുവനന്തപുരം വെസ്റ്റ് എന്നീ മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചത്.1996ല്‍ ആറന്മുളയിലും 2006ല്‍ പുനലൂരിലും 2011ല്‍ നെന്മാറയിലും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
1987ലും 2001ലും മന്ത്രിസഭാംഗമായി. എം വി ആറിന്റെ ആദ്യ തിരഞ്ഞെടുപ്പ് 1963 ഡിസംബറിലായിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പിലായിരുന്നു പോരാട്ടം. അന്ന് വിജയിച്ച എം വി ആര്‍ 1964 ജനുവരി ഒന്നിന് പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ വികസന കാലഘട്ടമായിരുന്നു.