Connect with us

International

ഫതഹ് റാലി ഹമാസ് ഇടപെട്ട് റദ്ദാക്കി

Published

|

Last Updated

ഗാസ സിറ്റി: ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന റാലി ഹമാസ് ഇടപെട്ട് റദ്ദാക്കി. ഇന്നലെയായിരുന്നു റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഫതഹുമായുള്ള സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഹമാസ് വക്താക്കള്‍ പറഞ്ഞു. റാലിക്ക് ഹമാസ് വിഭാഗം സുരക്ഷ വാഗ്ദാനം ചെയ്യില്ലെന്ന് ഫതഹിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇപ്പോഴും ഹമാസിന്റെ നിയന്ത്രണത്തിലാണ് ആഭ്യന്തര മന്ത്രാലയം. റാലി റദ്ദ് ചെയ്ത കാര്യം ഗാസയിലെ ഫതഹിന്റെ ഓഫീസും സ്ഥിരീകരിച്ചു. രാഷ്ട്രീയ കാരണങ്ങളാലും സുരക്ഷാ പ്രശ്‌നങ്ങളാലും ഫതഹ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന റാലിക്ക് സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് ഹമാസ് അറിയിച്ചതായി ഫതഹ് ഓഫീസിലെ ഫൈസല്‍ അബു ശല അറിയിച്ചു.