ജീവിതത്തിന്റെ ദിശ മാറ്റിയ ബദല്‍ രേഖ

Posted on: November 9, 2014 1:03 pm | Last updated: November 9, 2014 at 1:49 pm

mvr-9

കോഴിക്കോട്: സി പി എമ്മില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1985ല്‍ കൊണ്ടുവന്ന ബദല്‍ രേഖയാണ് എം വി ആറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ദിശ മാറ്റിയത്. ഇം എം എസുമായി അസ്വാരസ്യമുണ്ടാകുകയും ഇതിന്റെ തുടര്‍ച്ചയായി ബദല്‍ രേഖ അവതരിപ്പിക്കുകയും ചെയ്തതോടെ അദ്ദേഹം സി പി ഐ എമ്മിന് അനഭിമതനായി.സിപി ഐ എമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസിനെതിരെ മുസ്‌ലിംലീഗുമായും കേരള കോണ്‍ഗ്രസുമായും തിരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു ബദല്‍ രേഖ. എതിര്‍പ്പുകള്‍ വകവെക്കാതെ ബദല്‍ രേഖയുമായി മുന്നോട്ടുപോയതോടെ 1986 ജൂണ്‍ 23ന് എം വി ആര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഒരുമാസം പിന്നിട്ടപ്പോഴേക്കും അദ്ദേഹം കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന സംഘടന രൂപീകരിച്ച് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.