Connect with us

Kozhikode

ലഹരിക്കെതിരെ കാര്‍ട്ടൂണുകളുമായി ബോധവത്കരണം

Published

|

Last Updated

കോഴിക്കോട്: ലഹരിക്കെതിരെ വേറിട്ടൊരു ബോധവത്കരണം. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ബഷീര്‍ കിഴിശേരിയുടെ ലഹരിക്കെതിരെ 100 കാര്‍ട്ടൂണുകളുമായുള്ള പ്രതിഷേധമാണ് ശ്രദ്ധിക്കപ്പെട്ടത്. കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ നടന്ന പരിപാടി കാര്‍ട്ടൂണിസ്റ്റ് കൂടിയായ മന്ത്രി ഡോ. എം കെ മുനീര്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്തു. എ പ്രദീപ്കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച 100 കീര്‍ട്ടൂണുകളുടെ പ്രദര്‍ശനം വൈകുന്നേരം നാല് മണി വരെ നീണ്ടുനിന്നു.
കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കാര്‍ട്ടൂണിസ്റ്റ് മധൂസിന്റെയും ബഷീറിന്റെയും തത്സമയ കാരിക്കേച്ചര്‍ രചനയും നടന്നു. ആര്‍ട്ടിസ്റ്റ് മദനന്‍, പ്രൊഫ. ടി എം രവീന്ദ്രന്‍, ഹാജി മാഹിന്‍ നെരോത്ത്, അരവിന്ദന്‍, പ്രൊഫ. ഒ കെ ചിന്നമ്മ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest