Connect with us

National

കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു; 21 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന്:സംഘടിപ്പിച്ചു. 21 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച മനോഹര്‍ പരീക്കര്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പരീക്കറിന് പ്രതിരോധ വകുപ്പായിരിക്കും ലഭിക്കുക. ജെ പി നഡ്ഡ, ചൗധരി വീരേന്ദ്രസിങ്, രാജീവ് പ്രതാപ് റൂഡി, ബന്ദാരു ദത്താത്രേയ, മുക്താര്‍ അബ്ബാസ് നഖ്‌വി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചെറിയ സര്‍ക്കാര്‍ എന്നു പറഞ്ഞ് അധികാരമേറ്റ 45 അംഗ മോദി മന്ത്രിസഭയുടെ അംഗബലം ഇതോടെ 66 ആയി. 77 മന്ത്രിമാരായിരുന്നു മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്.

ശിവസേന നേതാവ് സുരേഷ് പ്രഭു മന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ അദ്ദേഹം ശിവസേന പ്രതിനിധിയായല്ല മന്ത്രിയായതെന്ന് ശിവസനേ അറിയിച്ചു. ശിവസേന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. മന്ത്രിയാകുമെന്ന് കരുതിയ ശിവസേനാ എം പി അനില്‍ ദേശായിയെ ശിവസേന മഹാരാഷ്ട്രയിലേക്ക് തിരിച്ചുവിളിച്ചു. മഹാരാഷ്ട്രയില്‍ സഖ്യധാരണ ആയ ശേഷം മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ മതിയെന്നാണ് ശിവസേന നിലപാട്. മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിസ്ഥാനമാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിട്ടുള്ളത്.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഉച്ചയ്ക്ക് 1.30ന് രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങ്.

Latest