ലോകം മറ്റൊരു ശീത യുദ്ധത്തിലേക്കെന്ന് ഗോര്‍ബച്ചേവ്

Posted on: November 9, 2014 12:57 am | Last updated: November 9, 2014 at 11:06 am

GORBACHEVബെര്‍ലിന്‍: ലോക ശക്തികള്‍ ലോകത്തെ വീണ്ടും മറ്റൊരു ശീതയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് മുന്‍ സോവിയറ്റ് നേതാവ് മിഖായേല്‍ എസ് ഗോര്‍ബച്ചേവ്. 25 വര്‍ഷം മുമ്പ് കമ്യൂണിസ്റ്റ് ബ്ലോക് തകര്‍ന്നതിന് ശേഷം അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ അമിതമായ ‘വിജയാഘോഷ’ത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെ 25ാം വാര്‍ഷികത്തില്‍ ജര്‍മനിയിലെ ബ്രാന്‍ഡന്‍ ബര്‍ഗ് ഗേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായി കൂടിക്കാഴ്ചകള്‍ നടത്തി പുതിയൊരു വിശ്വാസ്യത ലോക രാജ്യങ്ങള്‍ നേടിയെടുക്കണമെന്നും ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്ക് മേല്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ എടുത്തുകളയണമെന്നും ഗോര്‍ബച്ചേവ് ആവശ്യപ്പെട്ടു.