മാണിയുടെ ബിസിനസ് രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് ബിജു രമേശ്

Posted on: November 8, 2014 7:07 pm | Last updated: November 9, 2014 at 10:10 am

biju rameshതിരുവനന്തപുരം: വിജിലന്‍സിനോട് താന്‍ പറഞ്ഞതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബാറുടമ ബിജു രമേശ്. തന്റെ ജീവന് ഭീഷണിയുണ്ട്. തന്നെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തന്നെ തകര്‍ക്കാന്‍ മാണി ശ്രമിച്ചാല്‍ അദ്ദേഹത്തിന്റെ ബിസിനസ് രഹസ്യങ്ങള്‍ പുറത്തുവിടുമെന്നും ബിജു രമേശ് ഭീഷണി മുഴക്കി.
ബാര്‍കോഴ വിവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. താന്‍ പറഞ്ഞ പല കാര്യങ്ങളും വിജിലന്‍സ് രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഇപ്പോഴത്തെ അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമില്ല. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ബിജു ആവശ്യപ്പെട്ടു.