സഊദി അപകടം: ഫാറൂഖിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രിയെത്തി

Posted on: November 8, 2014 5:32 pm | Last updated: November 9, 2014 at 10:10 am

cm-at-farooq-house
ഐക്കരപ്പടി: സഊദിയിലെ ത്വാഇഫിനടുത്ത് സുലുമിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഐക്കരപ്പടി പുത്തൂപ്പാടം സ്വദേശി കിഴക്കുങ്ങര മുഹമ്മദ് ഫാറൂഖിന്റെ വസതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. പിതാവ് അലി ഹസ്സന്‍ മുസ്ലിയാരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച മുഖ്യമന്ത്രി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മയ്യിത്ത് ഉടന്‍ നാട്ടിലെത്തിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, സുന്നി നേതാക്കളായ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

ഫാറൂഖിന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.