Connect with us

Kerala

സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പിണറായി

Published

|

Last Updated

കോഴിക്കോട്; സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ബാര്‍ കോഴ വിഷയം ഒത്തുതീര്‍പ്പാക്കാനാണ് സര്‍ക്കാരിനും ബാറുടമകള്‍ക്കും താല്‍പര്യമെന്നും കോഴയും സംഭാവനയും രണ്ടാണെന്നും പിണറായി പറഞ്ഞു. സര്‍ക്കാരിനെ സഹായിക്കാനാണ് കോഴയും സംഭാവനയും ഒന്നാണെന്ന് വരുത്തി തീര്‍ക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ധനമന്ത്രി എന്നിവരുടെ പങ്ക് കോടതിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു.ബാറുടമകള്‍ക്ക് നേരത്തെ തന്നെ ഉറപ്പുകള്‍ ലഭിച്ചിരുന്നെന്നും പിണറായി ആരോപിച്ചു. സിപിഐഎം ഇതുവരെ ആരില്‍ നിന്നും സംഭാവന വാങ്ങിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടക്കുന്ന ശുചിത്വം കേരളം പരിപാടി ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.