Connect with us

Kozhikode

ദേവഗിരി കോളജിന് സ്വയംഭരണ പദവി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട്: പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം മുന്‍പന്തിയിലാണെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത പിന്നോട്ടടിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേവഗിരി കോളജിന് യു ജി സി നല്‍കിയ സ്വയംഭരണ പദവി പ്രഖ്യാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വയംഭരണാനുമതി ഇല്ലാത്ത കോളജുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ചുവപ്പുനാടയില്‍ കുരുങ്ങി കാലതാമസം നേരിടുന്ന അവസ്ഥയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തിരഞ്ഞെടുത്ത ചുരുക്കം ചില കോളജുകള്‍ക്ക് സ്വയംഭരണാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് മാനേജര്‍ ഫാ. ജോസഫ് പൈക്കട സി എം ഐ അധ്യക്ഷത വഹിച്ചു. താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സെന്റ് തോമസ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസഫ് വയലില്‍ സി എം ഐ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബിച്ചന്‍ എം തോമസ് സംസാരിച്ചു.

Latest