ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജിന് സിന്തറ്റിക് ട്രാക്ക്

Posted on: November 8, 2014 11:04 am | Last updated: November 8, 2014 at 11:04 am

കോഴിക്കോട്: ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ സിന്തറ്റിക്ക് ട്രാക്ക് സ്ഥാപിക്കണമെന്നും കോഴ്‌സുകള്‍ തുടങ്ങണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ തിരുവനന്തപുരം വരെ ഓടിയത് വെറുതെയായില്ല. കോളജില്‍ സിന്തറ്റിക്ക് ട്രാക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ പ്രഖ്യാപിച്ചു. കോളജിന് അനുവദിച്ച നാല് വര്‍ഷ ബി പി എഡ് ഇന്റഗ്രേറ്റഡ് കോഴ്‌സും രണ്ട് വര്‍ഷ എം പി എഡ് കോഴ്‌സും പൂര്‍ത്തീകരിച്ച നാല് ക്ലാസ് റൂമുകളുടെയും ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിച്ചു. എ പ്രദീപ്കുമാര്‍ എം എല്‍ എ, വി ബാലകൃഷ്ണന്‍, ടി കൃഷ്ണദാസ്, ആര്‍ ബിനോയ്, സിബി ജേക്കബ്, കെ സി അബു, എന്‍ വി ബാബുരാജ്, പി ടി ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു.