ജില്ലാ എമിനന്‍സ്, എലൈറ്റ്‌സ് അസംബ്ലികള്‍ നാളെ കോഴിക്കോട്‌

Posted on: November 8, 2014 11:03 am | Last updated: November 8, 2014 at 11:03 am

കോഴിക്കോട്: എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രസ്ഥാനബന്ധുക്കളായ പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ള എമിനന്‍സ് അസംബ്ലിയും പ്രമുഖ വ്യവസായികള്‍ സംബന്ധിക്കുന്ന എലൈറ്റ്‌സ് അസംബ്ലിയും നാളെ വ്യാപാരഭവന്‍, ഇന്റോര്‍ സ്റ്റേഡിയം ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നടക്കും.
ഉച്ചക്ക് 2.30ന് ഇന്റോര്‍ സ്റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന എലൈറ്റ് അസംബ്ലി എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്യും.
അപ്പോളോ മൂസ ഹാജി അധ്യക്ഷത വഹിക്കും. പ്യാപാര, വ്യവസായ രംഗത്തുള്ളവര്‍ക്ക് പ്രാസ്ഥാനിക, ആദര്‍ശ വിഷയങ്ങളില്‍ ദിശാബോധം നല്‍കുന്ന പഠന ക്ലാസുകള്‍ക്ക് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എന്‍ അലി അബ്ദുല്ല, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, അബ്ദുല്ല സഅദി, നാസര്‍ ചെറുവാടി, ശുക്കൂര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ബി പി സിദ്ദീഖ് ഹാജി കോവൂര്‍, നിസാര്‍ സെല്ല ഡയമണ്ട്, ശംസുദ്ദീന്‍ പാലത്ത്, മഹ്മൂദ് കോടമ്പുഴ, സി എം യൂസുഫ് സഖാഫി, മുഹമ്മദലി കിനാലൂര്‍ സംബന്ധിക്കും.
ജില്ലയിലെ പ്രൊഫഷണലുകളായ വിദ്യാസമ്പന്നരും ഉദ്യാഗസ്ഥരും സംബന്ധിക്കുന്ന എമിനന്‍സ് അസംബ്ലി ഉച്ചക്ക് 2.30ന് വ്യാപാരഭവനില്‍ ലാന്‍മാര്‍ക്ക് എം ഡി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഹ്മത്തുല്ല സഖാഫി വിഷയാവതരണം നടത്തും.
ഡോ. എം എ എച്ച് അസ്ഹരി, ഡോ അബ്ദുല്‍മജീദ്, ഡോ. ഹംസക്കോയ, എന്‍ജി. മൊയ്തീന്‍കോയ, എന്‍ജി. മുഹമ്മദ് യൂസുഫ്, എന്‍ മുഹമ്മദലി മാവൂര്‍, ഡോ. മുജീബുറഹ്മാന്‍, പ്രൊഫ. അബ്ദുല്ല മടവൂര്‍ മുക്ക്, ഡോ. അബ്ദുല്ല കുട്ടി, പ്രൊഫ. മഹ്മുദ് വടകര, ആലിക്കുട്ടി ഫൈസി, ഹുസൈന്‍ മാസ്റ്റര്‍, സലീം അണ്ടോണ സംബന്ധിക്കും.