Connect with us

Thrissur

മലിനമായ അന്തരീക്ഷത്തില്‍ തളിക്കുളത്ത് നിരവധി വാടക ഷെഡുകള്‍

Published

|

Last Updated

വാടാനപ്പള്ളി: തളിക്കുളം ഗ്രാമ പഞ്ചായത്തിലെ ഇടശ്ശേരി പടിഞ്ഞാറുഭാഗം, കളാംപറമ്പ് പ്രദേശങ്ങളില്‍ വൃത്തി ഹീനമായ ചുറ്റുപാടില്‍ ചെറിയ ഷെഡുകള്‍ നിര്‍മിച്ച് വാടകക്ക് നല്‍കുന്നതായി പരാതി. മാരക പകര്‍ച്ച വ്യാധികള്‍ വരാവുന്ന രീതിയില്‍ മലിനമായ അന്തരീക്ഷത്തിലാണ് ഇവിടെ ഷെഡുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ചെറിയ സ്ഥലത്ത് അടുത്തടുത്തായി രണ്ടു പേര്‍ക്ക് കിടക്കാനും ഭക്ഷണം പാകം ചെയ്യാനും പറ്റുന്ന രീതിയില്‍ ഓല കൊണ്ട് നിര്‍മിച്ച വീടുകള്‍ പ്രതിമാസ വാടകക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഷെഡുകളില്‍ പലതിലും രണ്ടു പേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഷെഡുകളില്‍ അഞ്ചും, ആറും പേര്‍ താമസിക്കുന്നുണ്ട്. താമസിക്കുന്നവരില്‍ കൂടുതലും കര്‍ണാടക, തമിഴ്‌നാട്, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മലയാളികളുമാണ് ഇവിടെ താമസിക്കുന്നത്.
ഈ ഷെഡുകളില്‍ ഉപയോഗിക്കുന്ന കക്കുസ് മാലിന്യം പ്രദേശത്ത് പെട്ടിയൊലിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്നവര്‍ ഏതുതരത്തിലുള്ളവരാണെന്ന് ഷെഡുകള്‍ നല്‍കിയ ഉടമക്കും നാട്ടുകാര്‍ക്കും അറിയില്ല. അത് കൊണ്ട് ഇവിടെ താമസിക്കുന്നവരില്‍ നിരവധി കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും ഇവിടെ താമസിക്കുന്നുണ്ട്.
അതിനിടെ മാസങ്ങള്‍ക്ക് മുമ്പ് കളാംപറമ്പിലെ വാടക ഷെഡില്‍ ഒരു പതിനാലുകാരിയുടെ വിവാഹം നടന്നതായും പരാതിയുണ്ട്. തമിഴ് നാട്ടുക്കാരിയായ ഈ കുട്ടിയും കുടുംബവും പിന്നീട് ഇവിടെ നിന്ന് സ്ഥലം വിട്ടു.
വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെഡുകളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വാടാനപ്പള്ളി എസ് ഐ സജിന്‍ ശശി പറഞ്ഞു.

 

Latest