ബി ഹൃദയകുമാരി ടീച്ചര്‍ അന്തരിച്ചു

Posted on: November 8, 2014 9:08 am | Last updated: November 9, 2014 at 10:11 am

20tvm_teacher4_jpg_1523550gതിരുവന്തപുരം: എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായ ഹൃദയകുമാരി(84) അന്തരിച്ചു. ഇന്ന് രാവിലെ 7.15ഓടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രഭാഷക,നിരൂപക,വിദ്യാഭ്യാസ വിചക്ഷക എന്നീ നിലകളിലെല്ലാം സംസ്ഥാനത്തെ വിവിധ കോളജുകളിലായി ഇംഗ്ലീഷ് അധ്യാപികയായി പ്രവര്‍ത്തിച്ചു.

സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വികെ കാര്‍ത്യാനിയമ്മയുടെയും മകളായി 1930 സെപ്തംബറിലാണ് ഹൃദയകുമാരി ജനിച്ചത്. ‘നന്ദിപൂര്‍വം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖന സമാഹാരമായ ‘കാല്‍പനികത’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലിഭിച്ചിട്ടുണ്ട്.