ജാതി സെന്‍സസ് : ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

Posted on: November 8, 2014 12:37 am | Last updated: November 8, 2014 at 12:37 am

ന്യൂഡല്‍ഹി: ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ജാതി സെന്‍സസ് നടത്തരുതെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് സെന്‍സസ് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്നും അതുമായി മുന്നോട്ട് പോകാമെന്നും പരമോന്നത കോടതി വ്യക്തമാക്കിയത്. നയപരമായ തീരുമാനമാണ് സെന്‍സസ്. അത് ഏത് രൂപത്തില്‍ നടത്താനും സര്‍ക്കാറിന് അവകാശമുണ്ട്- ഹരജി പരിഗണിച്ച ബഞ്ച് വ്യക്തമാക്കി.
മന്ത്രിതല സമിതിയുടെ നിര്‍ദേശപ്രകാരം 2010ലാണ് കേന്ദ്ര സര്‍ക്കാര്‍ ജാതി അധിഷ്ഠിത സെന്‍സസിന് അനുമതി നല്‍കിയത്.