വിശ്വാസികള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ ക്രിയാത്മക പ്രവര്‍ത്തനം വേണം: എസ് എം എ

Posted on: November 8, 2014 12:04 am | Last updated: November 7, 2014 at 9:04 pm

കാഞ്ഞങ്ങാട്: മതവിശ്വാസികള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ മഹല്ല് ജമാഅത്തുകള്‍ ക്രിയാത്മക പ്രവര്‍ത്തനം നടത്തണമെന്ന് കാഞ്ഞങ്ങാട് മേഖലാ എസ് എം എ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു.
മുസ്‌ലിം മതവിശ്വാസികളുടെ ആധികാരിക സഭയായ മഹല്ല് ജമാഅത്തുകള്‍ മഹല്ലു നിവാസികളെ നേര്‍വഴിയിലേക്കും ഉത്തമ സംസ്‌കാരത്തിലേക്കും നയിക്കേണ്ടതുണ്ട്.
വര്‍ധിച്ചുവരുന്ന തിന്‍മകള്‍ക്കെതിരെ ബോധവത്കരണം അനിവാര്യമാണെന്നും അതിനായി മഹല്ല് ജമാഅത്തുകള്‍ നിരന്തര ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് പി കെഅബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ് എ അബ്ദുല്‍ഹമീദ് മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് റസ്‌വി അലാമിപ്പള്ളി പ്രാര്‍ഥന നടത്തി. സി എച്ച് ആലിക്കുട്ടി ഹാജി, അബൂബക്കര്‍ ബാഖവി അഴിത്തല, എ ബി അബ്ദുല്ല മാസ്റ്റര്‍, അബൂബക്കര്‍ സിദ്ദിഖ് സഖാഫി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, ഡോ. കെ പി അബ്ദുല്ല, റാശിദ് ഹിമമി സഖാഫി, വി എന്‍ ഹുസൈന്‍ ഹാജി, എം ജാബിര്‍ സഖാഫി, നസീര്‍ തെക്കേക്കര, മടിക്കൈ അബ്ദുല്ലഹാജി, പുത്തൂര്‍ മുഹമ്മദ്കുഞ്ഞിഹാജി, മുഹമ്മദ് അമാനി മൂന്നാംകടവ് പ്രസംഗിച്ചു. ബശീര്‍ മങ്കയം സ്വാഗതവും എം ടി പി ഇസ്മാഈല്‍ സഅദി നന്ദിയും പറഞ്ഞു.