Connect with us

Kasargod

അരയി ഒരുമയുടെ തിരുമധുരത്തിന് ജില്ലാതല പുരസ്‌കാരം

Published

|

Last Updated

കാഞ്ഞങ്ങാട്: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയത്തെ മികവിന്റെ പാതയിലേക്കുയര്‍ത്തി പ്രതിസന്ധിയെ മറികടക്കാന്‍ അരയി ഗവ. യുപി സ്‌കൂള്‍ ആവിഷ്‌കരിച്ച അരയി ഒരുമയുടെ തിരുമധുരം പദ്ധതിക്ക് ജില്ലാതല പുരസ്‌കാരം. വിദ്യാലയ പ്രവര്‍ത്തനങ്ങളെ ബ്ലോഗ് നെറ്റുവര്‍ക്കിലൂടെ കണ്ണിചേര്‍ക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പും ഡയറ്റും എസ്എസ്എയും, ഐടി അറ്റ് സ്‌കൂളും സംയുക്തമായി ആവിഷ്‌കരിച്ച സ്‌കൂള്‍ ബ്ലോഗിനുള്ള ജില്ലാതല സമ്മാനമാണ് അരയി ഗവ. യു പി സ്‌കൂളിന് ലഭിച്ചത്.
ജൂലൈ മാസം തൊട്ട് ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവിലെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ സംസ്ഥാനതലത്തിലുള്ള ഐടി വിദഗ്ദ്ധരടങ്ങുന്ന ടീം വിലയിരുത്തിയാണ് വിദ്യാലയത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന കണ്ണാടിക്കൂട്, വിദ്യാലയ ചരിത്രം അനാവരണം ചെയ്യുന്ന നിഴല്‍, കുട്ടുകളുടെ കോര്‍ണര്‍ കിളിവാതില്‍, അധ്യാപകരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രതലം, മറ്റ് വിദ്യാലയങ്ങള്‍ക്ക് കൂടി സ്വീകരിക്കാവുന്ന പ്രവര്‍ത്തനങ്ങളുടെ കണ്ണാടി, അച്ചടിമാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിഴലിക്കുന്ന മഴവില്ല്, പ്രവര്‍ത്തന കലണ്ടര്‍ തുറക്കുന്ന വാതില്‍പ്പുറം, പ്രമുഖ വ്യക്തികളുടെ സ്‌കൂള്‍ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്ന പ്രകാശം, ബ്ലോഗിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന നൂറുകണക്കിന് പ്രവര്‍ത്തനങ്ങളാണ് അരയി ഗവ. യു പി സ്‌കൂള്‍ ഇതിനകം പോസ്റ്റ് ചെയ്തത്.
മികച്ച ബ്ലോഗിനുള്ള പുരസ്‌കാരം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയില്‍ നിന്ന് വികസന സമിതി ചെയര്‍മാന്‍ കെ അമ്പാടി, പി ടി എ പ്രസിഡന്റ് പി രാജന്‍, ബ്ലോഗര്‍ ശോഭന കൊഴുമ്മല്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, വിരാഘവന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ബ്ലോഗ് മേല്‍വിലാസം: 12335gupsarayi. blogspot.in

 

---- facebook comment plugin here -----