മര്‍കസ് സമ്മേളനം: ബൈക്ക് റാലി

Posted on: November 7, 2014 7:48 pm | Last updated: November 7, 2014 at 7:48 pm

കോഴിക്കോട്: ഡിസം 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഉള്ളാള്‍ ദര്‍ഗയില്‍ നിന്നാരംഭിച്ച ബൈക്ക് റാലിക്ക് പാലക്കാട് ഹസനിയ്യ, മണ്ണാര്‍ക്കാട് സുന്നി സെന്റര്‍, ഒറ്റപ്പാലം മര്‍കസ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു. കൊക്കാല സുന്നി സെന്റര്‍, മമ്പഅ് കേച്ചേരി, ആദൂര്‍ മര്‍കസ്, പെരുമ്പാവൂര്‍, മൂവാറ്റുപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലൂടെ തൊടുപുഴ ദാറുല്‍ഫത്ഹില്‍ സമാപിച്ചു. ഇന്ന് പാലാഴി, ഈരാട്ടുപ്പേട്ട, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട സുന്നി സെന്ററില്‍ സമാപിക്കും. വഴിയോരങ്ങളിലും സുന്നി സ്ഥാപനങ്ങളിലും യാത്രക്ക് വമ്പിച്ച സ്വീകരണങ്ങളാണ് ലഭിക്കുന്നത്. മര്‍കസിന്റെ വിവിധ സംരംഭങ്ങള്‍, വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന ബ്രോഷര്‍, നോട്ടീസ്, കലണ്ടര്‍ തുടങ്ങിയവയും സ്വീകരണ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതോടൊപ്പം പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.