അക്ഷര പ്രയാണം സംഘടിപ്പിക്കും

Posted on: November 7, 2014 6:49 pm | Last updated: November 7, 2014 at 6:49 pm

ഷാര്‍ജ: ആര്‍ എസ് സി ഷാര്‍ജ സോണ്‍ കമ്മിറ്റി പുസ്തകമേളയോടനുബന്ധിച്ച് അക്ഷര പ്രയാണം സംഘടിപ്പിക്കും. യൂനിറ്റ് ടു പുസ്തക നഗരി എന്ന ക്രമത്തില്‍ 18 കേന്ദ്രങ്ങളില്‍ നിന്നാണ് അക്ഷര പ്രയാണം ആരംഭിക്കുക. സിറാജ്, പ്രവാസി രിസാല പവലിയനുകള്‍ സന്ദര്‍ശിക്കുകയും പൊതുജനങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്യും. എട്ട് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പ്രയാണത്തോടനുബന്ധിച്ച് മാഗസിന്‍ പ്രകാശനം, കലാപരിപാടികള്‍ എന്നിവ നടക്കും. അക്ഷര പ്രയാണ അംഗങ്ങള്‍ക്ക് പ്രത്യേക കൂപ്പണിലൂടെ വിലക്കുറവും ലഭിക്കും.