Connect with us

Kerala

ബിജു രമേശ് കോഴ വാങ്ങിയ എല്ലാ മന്ത്രിമാരുടേയും പേര് വെളിപ്പെടുത്തണം: ബാബു

Published

|

Last Updated

എറണാകുളം: മാണിക്കെതിരെ കോഴ ആരോപണം ഉയര്‍ത്തിയ ബിജു രമേശ് കോഴ വാങ്ങിയെന്ന് പറയുന്ന എല്ലാ മന്ത്രിമാരുടേയും പേര് വെളിപ്പെടുത്തണമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. പുകമറ സൃഷ്ടിച്ച് സര്‍ക്കാറിനെ വെല്ലുവിളിച്ചാല്‍ അത് നേരിടാനറിയാം. എല്ലാവരും അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ബാര്‍ വിവാദത്തില്‍ ആരായാലും ഉപ്പു തിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിക്കട്ടേയെന്നാണ് തന്റെ നിലപാട്. വിജിലന്‍സിന്റെ പ്രാഥമിക പരിശോധന കഴിഞ്ഞതിന് ശേഷമേ ബിജുവിനെതിരെ എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കൂ. ബാറുടമകളില്‍ നിന്ന് കാശ് വാങ്ങിയിട്ടുണ്ടെങ്കില്‍ തന്നെ ബാറുടമകള്‍ക്ക് എതിരായ നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. ബാറുകള്‍ അടച്ചു പൂട്ടിയതിനാല്‍ ഇതില്‍ അഴിമതി നടന്നെന്ന് പറയാനാകില്ലെന്നും ബാബു പറഞ്ഞു. 10 ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ കോടതി വിധിയെക്കുറിച്ച് പഠിച്ച് പ്രതികരിക്കാമെന്നും അദ്ദഹം പറഞ്ഞു.