Connect with us

Kerala

സോളാര്‍: മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും തിരുവഞ്ചൂരിന്റേയും പങ്ക് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കാന്‍ അന്വേഷണ കമീഷന്റെ തീരുമാനം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കാനും തീരുമാനിച്ചു. സരിതാ നായര്‍ക്ക് ഉന്നതരുമായുള്ള ബന്ധം, തട്ടിപ്പിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയവയും പരിശോധിക്കും.

തിരുവഞ്ചൂര്‍ കേസ് അന്വേഷണം  അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും അന്വേഷിക്കും. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്റേതാണ് തീരുമാനം. മുഖ്യമന്ത്രിക്കും ഓഫീസിനും സര്‍ക്കാറിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നാണ് കമീഷന്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചത്.