ബാര്‍കോഴ: തെളിവുകള്‍ പുറത്തുവരില്ലെന്ന് വെള്ളാപ്പള്ളി

Posted on: November 7, 2014 11:27 am | Last updated: November 7, 2014 at 11:06 pm

VELLAPPALLI NADESANകൊല്ലം: ബാര്‍കോഴയുടെ ഒരു തെളിവും പുറത്തുവരാന്‍ പോകുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബാറുകാരുടെ കാശ് വാങ്ങാത്ത ഒരു രാഷ്ട്രീയക്കാരനും ഇല്ല. ബാര്‍കോഴയെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത എഴുതുന്നു എന്നല്ലാതെ അതിനപ്പുറം ഒന്നും നടക്കില്ല. ഇത് ഉമ്മന്‍ചാണ്ടിയുടെ നല്ല കാലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.