രണ്ടാംഘട്ട കര്‍മപദ്ധതികള്‍ക്ക് ജില്ലയില്‍ പ്രൗഡ തുടക്കം

Posted on: November 7, 2014 12:12 am | Last updated: November 6, 2014 at 10:12 pm

കാസര്‍കോട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാംഘട്ട കര്‍മപദ്ധതികള്‍ക്ക് ജില്ലയില്‍ പ്രൗഡ തുടക്കം.
പുതിയ പദ്ധതികളുടെ പ്രായോഗിക ചര്‍ച്ചകള്‍ക്കും ഒന്നാംഘട്ടം അവലോകനങ്ങള്‍ക്കുമായി ഇന്ന് രാവിലെ ഏഴുമണിക്ക് ജില്ലാ കാബിനറ്റും 8.30ന് ജില്ലാ ഇ സിയും ജില്ലാ സുന്നി സെന്റര്‍ എക്‌സിക്യൂട്ടീവ് ഹാളില്‍ യോഗം ചേരും.
പദ്ധതി ഭാഗമായി സോണ്‍ തലങ്ങളില്‍ നടക്കുന്ന ലീഡേഴ്‌സ് അസംബ്ലി പരപ്പ, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം, മുള്ളേരിയ സോണുകളില്‍ പൂര്‍ത്തിയായി. കുമ്പളയില്‍ നാളെയും തൃക്കരിപ്പൂരില്‍ ഈമാസം ഒമ്പതിനും ലീഡേഴ്‌സ് അസംബ്ലി നടക്കും.
നാളെ ഉച്ചക്ക് മൂന്നിന് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന കുമ്പള സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് എസ് വൈ എസ് ജില്ലാ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ജില്ലാ സംഘടനാകാര്യസെക്രട്ടറി അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഒമ്പതിന് വെള്ളാപ്പ് സുന്നി സെന്ററില്‍ നടക്കുന്ന തൃക്കരിപ്പൂര്‍ സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ജില്ലാ ക്ഷേമകാര്യ സെക്രട്ടറി ടി പി നൗഷാദ് മാസ്റ്റര്‍, എ ബി അബ്ദുല്ല മാസ്റ്റര്‍, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.