ബാര്‍കോഴകേസില്‍ മുഖ്യമന്ത്രിക്കും പങ്ക്: ബി ജെ പി

Posted on: November 6, 2014 10:27 pm | Last updated: November 6, 2014 at 10:27 pm

bjp logoചെര്‍പ്പുളശേരി: ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ എം മാണിക്കു പുറമെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ചില മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നു ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്.
പേങ്ങാട്ടിരി സെന്ററില്‍ ബി ജെ പി നെല്ലായ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മൗനം പാലിക്കുന്നതിനു പിന്നില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ പ്രകാശന്‍ അധ്യക്ഷത വഹിച്ചു.