സര്‍ഗ സമീക്ഷ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: November 6, 2014 7:00 pm | Last updated: November 6, 2014 at 7:08 pm

ഷാര്‍ജ: പ്രവാസി ബുക്ക് ട്രസ്റ്റിന്റെ 2014ലെ സര്‍ഗ സമീക്ഷ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അരക്ഷിത പ്രവാസത്തിന്റെ നീറുന്ന കഥ പറഞ്ഞ സാദിഖ് കാവിലിന്റെ ഔട്ട്പാസ് നോവല്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടി.
ഇതര വിഭാഗങ്ങളില്‍ ഷാബു കിളിത്തട്ടിലിന്റെ സര്‍ഗ സൃഷ്ടിയിലെ രാസവിദ്യകളും കവിതയില്‍ അസ്‌മോ പുത്തന്‍ചിറയുടെ ചിരിക്കുരുതിയും കഥ വിഭാഗത്തില്‍ അനില്‍ കുമാര്‍ സി.പിയുടെ ഓര്‍മകളുടെ ജാലകവുമാണ് അവാര്‍ഡിന് അര്‍ഹമായത്. മികച്ച കൃതിക്കുള്ള ഈ വര്‍ഷത്തെ പൊതു അവാര്‍ഡ് പി.കെ. പാറക്കടവിന്റെ തെരഞ്ഞെടുത്ത കഥകള്‍ എന്ന കൃതിക്കാണ്. 13 ന് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് വിതരണം നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.