ഒന്നാം വാര്‍ഷിക ആഘോഷങ്ങളുമായി സ്‌കൈ ജ്വല്ലറി

Posted on: November 6, 2014 7:08 pm | Last updated: November 6, 2014 at 7:08 pm

skylite jwelleryദുബൈ: പ്രമുഖ ആഭരണ ശൃംഖലയായ സ്‌കൈ ജ്വല്ലറിയുടെ കറാമ സെന്ററിലെ പുതിയ ഷോറൂമിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് സി ഇ ഒ ലൈല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം എട്ടുവരെ ആഘോഷങ്ങള്‍ തുടരുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബാബു ജോണ്‍ അറിയിച്ചു. വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ഒരു ഭാഗ്യശാലിക്ക് വിശിഷ്ടാതിഥികള്‍ക്കൊപ്പം ഉദ്ഘാടന കര്‍മങ്ങളുടെ ഭാഗമാവുന്നതിനും ഒരു പ്രത്യേക സ്വര്‍ണ സമ്മാനം നേടുന്നതിനും അവസരം ഒരുക്കിയിരുന്നു. സ്‌കൈ ജ്വല്ലറിയുടെ ഈസി ഫോര്‍ ഗോള്‍ഡ് പര്‍ച്ചേസ് പ്ലാന്‍ ‘സ്‌കൈ ഗോള്‍ഡ് പ്ലസ്’ന്റെ പ്രകാശനം ലൈല സുഹൈല്‍, തൗഹീദ് അബ്ദുല്ലക്ക് നല്‍കി നിര്‍വഹിച്ചു.
ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആറ്, ഏഴ്, എട്ട് തീയതികളില്‍ ആദ്യത്തെ 25 ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കും. സ്വര്‍ണാഭരണങ്ങളുടെ 1,500 ദിര്‍ഹമിന്റെ മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ഒരു യാര്‍ഡ്‌ലി ഗിഫ്റ്റ്, 4,000 ദിര്‍ഹമിന്റെ മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ഒരു ലേഡീസ് ഡിസൈന്‍ ബാഗും, 10,000 ദിര്‍ഹമിന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ഒരു ഗ്രാം സ്വര്‍ണവും സൗജന്യമായി ലഭിക്കും.
പഴയ സ്വര്‍ണാഭരണങ്ങള്‍ വിലയില്‍ ഒട്ടും കുറവില്ലാതെ മാറ്റിയെടുക്കുവാനും പ്രമുഖ ക്രഡിറ്റ് കാര്‍ഡുകളുടെ പര്‍ച്ചേസുകള്‍ക്ക് മൂന്ന് മാസം മുതല്‍ 12 മാസം വരെ പലിശ കൂടാതെ അടക്കുവാനുള്ള ഈസി പെയ്‌മെന്റ് പ്ലാനും ലഭ്യമാണ്.