Connect with us

Health

കോവക്ക ആള്‍ ചില്ലറക്കാരനല്ല

Published

|

Last Updated

kovakkaiനമ്മുടെ പറമ്പില്‍ സര്‍വസാധാരണമായ ഒന്നാണ് കോവക്ക. ഉപ്പേരിയടക്കം പല വിഭവങ്ങളുമുണ്ടാക്കി കഴിക്കാറുണ്ടെങ്കിലും ഈ കുഞ്ഞന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് നമ്മള്‍ അധികം ബോധവാന്‍മാരല്ല. നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കള്‍ , വിറ്റാമിനുകള്‍, മാംസ്യം, അന്നജം, നാരുകള്‍ എന്നിവ കോവക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും കോവക്ക നല്ലതാണ്. വായ്പ്പുണ്ണില്‍ നിന്ന് രക്ഷനേടാന്‍ കോവക്ക നീര് കവിള്‍ കൊള്ളുന്നത് നല്ലതാണ്. കോവയില അരച്ച് നെറുകയിലിടുന്നത് സുഖനിദ്ര ലഭിക്കുന്നതിന് ഉത്തമമാണ്. നീര്‍ക്കെട്ട്, കഫകെട്ട്, രക്തക്കുറവ്, തുടങ്ങി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും കോവക്ക സഹായിക്കുന്നു.

Latest