Connect with us

Kozhikode

പടനിലം - നന്മണ്ട റോഡ് വിഭജിച്ചു

Published

|

Last Updated

കൊടുവള്ളി: കാപ്പാട് തുഷാരഗിരി റോഡ് പ്രവര്‍ത്തി തുടങ്ങുന്നതിന്റെ മുന്നോടിയായി 13.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പടനിലം – നന്മണ്ട റോഡ് പൊതുമരാമത്ത് വകുപ്പ് വിഭജിച്ചു. പടനിലം മുതല്‍ നരിക്കുനി അങ്ങാടി വരെയുണ്ടായിരുന്ന 5.2 കിലോമീറ്ററില്‍ നരിക്കുനി അങ്ങാടിയുടെ ആരംഭത്തിലുള്ള മടവൂര്‍ മുക്ക് റോഡ് ജംഗ്ഷന്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡ് “പടനിലം – നരിക്കുനി” റോഡായി പൊതുമരാമത്ത് വകുപ്പ് കീഴിലായിരിക്കും. ശേഷിക്കുന്ന 0.200 മീറ്റര്‍ കാപ്പാട് – തുഷാരഗിരി സംസ്ഥാനപാതയുടെ ഭാഗവുമായിരിക്കും. നരിക്കുനി അങ്ങാടി മുതല്‍ നന്മണ്ട വരെയുള്ള 8.3 കിലോമീറ്റര്‍ നിര്‍ദിഷ്ട കാപ്പാട് തുഷാരഗിരി പാതയിലുള്‍പ്പെടും. കാപ്പാട് – തുഷാരഗിരി സംസ്ഥാനപാത നരിക്കുനി – മടവൂര്‍മുക്ക്, കച്ചേരിമുക്ക്, കൊടുവള്ളി-മാര്‍ക്കറ്റ് റോഡ്-ഓമശ്ശേരി വഴിയാണ് കടന്നുപോകുന്നത്. പടനിലം – നന്മണ്ട റോഡ് വിഭജനത്തെ തുടര്‍ന്ന് പി ഡബ്ല്യു ഡി സര്‍വെ കല്ലുകള്‍ നാട്ടി സ്ഥലനാമം, ദൂരം എന്നിവ രേഖപ്പെടുത്തി തുടങ്ങി.

Latest