ഹജ്ജ് ട്രെയിനേഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു

Posted on: November 6, 2014 5:39 am | Last updated: November 5, 2014 at 10:41 pm

HAJJകരിപ്പൂര്‍: ഹജ്ജ് 2015 ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹജ്ജ് സംബന്ധമായ ജോലികള്‍ യാതൊരു പ്രതിഫലവും കൂടാതെ നിര്‍വഹിക്കാന്‍ താത്പര്യമുള്ളവര്‍ ഈമാസം 22നകം എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് എന്ന വിലാസത്തില്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കേണ്ടതാണ്. നിശ്ചിത ഫോറത്തിലല്ലാത്ത അപേക്ഷകളും അവ്യക്തവും അപൂര്‍ണവുമായ അപേക്ഷകളും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതല്ല.