കാസര്‍കോട് താലൂക്ക് ബാങ്ക് അദാലത്ത് 11 മുതല്‍

Posted on: November 6, 2014 12:56 am | Last updated: November 5, 2014 at 9:56 pm

കാസര്‍കോട്: കാസര്‍കോട് താലൂക്കില്‍പ്പെട്ട വില്ലേജുകളില്‍ ബാങ്ക് വായ്പ എടുത്തു കുടിശ്ശികവരുത്തിയവര്‍ക്കുള്ള ബാങ്ക് അദാലത്തുകള്‍ ഈമാസം 11മുതല്‍ 25വരെ 10 കേന്ദ്രങ്ങളിലായി നടത്തും. റവന്യൂ ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും അദാലത്തില്‍ പങ്കെടുക്കും. വായ്പാ കുടിശ്ശികക്കാര്‍ക്ക് ഇളവുകള്‍ അനുവദിക്കും. റവന്യൂ റിക്കവറി നേരിടുന്ന എല്ലാ കുടിശ്ശികക്കാരും ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിന് അദാലത്തില്‍ പങ്കെടുക്കണമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. വിവരങ്ങള്‍ അതാത് വില്ലേജ് ഓഫീസിലോ, താലൂക്ക് ഓഫീസിലോ ലഭിക്കുന്നതാണ്.
ഈമാസം 11ന് ചെങ്കള, പാടി വില്ലേജുകാര്‍ക്ക് ചെങ്കള പഞ്ചായത്ത് ഹാളിലും 12ന് മുളിയാര്‍ വില്ലേജുകാര്‍ക്കും 13ന് ആധൂര്‍ വില്ലേജുകാര്‍ക്കും അതാത് വില്ലേജ് ഓഫീസിലും അദാലത്ത് നടത്തും. 17ന് അഡൂര്‍, ദേലംപാടി വില്ലേജുകാര്‍ക്ക് ദേലംപാടി പഞ്ചായത്ത് ഹാളിലും 18ന് കൊളത്തൂര്‍ മുന്നാട്, ബേഡഡുക്ക വില്ലേജുകാര്‍ക്ക് ബേഡഡുക്ക വില്ലേജ് ഓഫീസിലും 19ന് കളനാട് തെക്കില്‍ വില്ലേജുകാര്‍ക്ക് കളനാട് വില്ലേജ് ഓഫീസിലും, കാസര്‍കോട്, കുഡ്‌ലു, തളങ്കര, മധൂര്‍ വില്ലേജുകാര്‍ക്ക് കാസര്‍കോട് താലൂക്ക് ഓഫീസിലും അദാലത്ത് നടത്തും.