Connect with us

Ongoing News

സച്ചിന്റെ ആത്മകഥ പ്രകാശനം ചെയ്തു

Published

|

Last Updated

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ “പ്ലെയിങ് ഇറ്റ് മൈ വേ” മുംബൈയില്‍ പ്രകാശനം ചെയ്തു. സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെംഗ്‌സര്‍ക്കാര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഔദ്യോഗിക പ്രകാശനത്തിന് മുമ്പെ പുസ്തകത്തിന്റെ കോപ്പി സച്ചിന്‍ അമ്മയ്ക്ക് നല്‍കി. ആദ്യ പതിപ്പ് മാതാവിന് നല്‍കിയ നിമിഷം ഏറെ വൈകാരികവും സന്തോഷകരവുമായിരുന്നുവെന്ന് സച്ചിന്‍ ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും കുറിച്ചു.
പ്രസിദ്ധ കായിക ചരിത്രകാരന്‍ ബോറിയ മജുംദാറാണ് പുസ്തകരചനയില്‍ സച്ചിനെ സഹായിച്ചത്. ഇന്ത്യയില്‍ ഹാസെറ്റെയാണ് പുസ്തകം പുറത്തിറക്കുന്നത്.
35 വര്‍ഷം മുമ്പ് ആദ്യം ബാറ്റ് കൈയിലെടുത്തത് മുതല്‍ അവസാന മത്സരം കളിച്ച് വാംഖഡെ സ്‌റ്റേഡിയത്തില്‍ നടത്തിയ വൈകാരിക പ്രസംഗം വരെ ആത്മകഥയിലുണ്ട്. മുന്‍ കോച്ച് ഗ്രെഗ് ചാപ്പലിനെതിരായ വിവാദ പരാമര്‍ശത്തോടെ ഇതിനകം തന്നെ പുസ്തകം ശ്രദ്ധേയമായി. ചാപ്പല്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തതോടെ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്നുറപ്പായി.

 

Latest