ആരോപണത്തിന് പിന്നില്‍ മാണിയേക്കാള്‍ ശക്തനായ വ്യക്തി: പി സി ജോര്‍ജ്

Posted on: November 5, 2014 11:17 pm | Last updated: November 5, 2014 at 11:17 pm

PC-GEORGEകൊല്ലം: ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ കെ എം മാണിയേക്കാള്‍ ശക്തനായ വ്യക്തിയോ കേരള കോണ്‍ഗ്രസിനേക്കാള്‍ ശക്തമായ പാര്‍ട്ടിയോ ആണെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. അത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാക്കാമെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

എല്‍ ഡി എഫിലേക്ക് പോകുന്നതിനെക്കുറിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി ചര്‍ച്ച നടന്നിട്ടില്ല. ഔദ്യോഗികമായി പാര്‍ട്ടി കമ്മിറ്റി തീരുമാനിച്ച് ഒരു വ്യക്തിയേയും എല്‍ ഡി എഫുമായി ചര്‍ച്ച ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. മാണി മന്ത്രിസഭയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന കാര്യം പാര്‍ട്ടി അജന്‍ഡയിലില്ല. ഉമ്മന്‍ചാണ്ടിയാണ് ബാര്‍ കോഴ വിവാദത്തിന് പിന്നിലെങ്കില്‍ മാണിക്ക് ഒരിക്കലും ക്യാബിനറ്റിലിരിക്കാന്‍ കഴിയില്ല. സി പി എം മാന്യമാരായതിനാലാണ് തങ്ങളോട് മൃദു സമീപനം സ്വീകരിക്കുന്നത്. മാണിയുടെ വ്യക്തിത്വം കാരണമാണ് ഇത്. എം എം ഹസ്സന്‍ മാന്യമായി സംസാരിക്കാന്‍ പഠിക്കണം. അത് പഠിപ്പിക്കാന്‍ തന്റെ ബ്ലോഗിലൂടെയുള്ള വിമര്‍ശത്തിന് സാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സംതൃപ്തിയുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
സരിതയുടെ വീഡിയോ പുറത്തായ വിവാദം ചെന്ന് ഒടുവില്‍ ചുംബന സമരം വരെയായി. ഉമ്മ വെക്കണമെങ്കില്‍ മുറിയിലിരുന്ന് ചെയ്‌തോളൂ. ഒരിക്കലും അത് പുറത്ത് വെച്ച് ചെയ്യരുത്. പിള്ളേര്‍ ചെറുപ്പമാണ്. അവര്‍ക്ക്് ഉമ്മ വെക്കാന്‍ ആഗ്രഹമുണ്ടാവുമെന്നും ജോര്‍ജ് പറഞ്ഞു. സദാചാര പോലീസ് തെണ്ടികളാണെന്നും അദ്ദേഹം പറഞ്ഞു.