മോദിക്ക് വധഭീഷണി

Posted on: November 5, 2014 10:55 pm | Last updated: November 5, 2014 at 10:55 pm

modiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തഹ്‌രീകെ താലിബാന്‍ പാക്കിസ്ഥാന്‍ ജമാഅതുല്‍ അഹ്‌റാറിന്റെ വധഭീഷണി. വാഗാ അതിര്‍ത്തിയില്‍ നിരവധി പേര്‍ മരിച്ച ചാവേര്‍ സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയാണിത്. വാഗാ സ്‌ഫോടനത്തെ അപലപിച്ച് മോദി നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിന് മറുപടിയായാണ് വധഭീഷണി സന്ദേശമുള്ളത്. ‘നിരവധി മുസ്‌ലിംകളെ കൊന്നയാളാണ് നിങ്ങള്‍. കാശ്മീരിലെയും ഗുജറാത്തിലെയും നിരപരാധികളായ ജനങ്ങള്‍ക്ക് വേണ്ടി പ്രതികാരം ചെയ്യും.’ എന്നാണ് ജമാഅതുല്‍ അഹ്‌റാറിന്റെ വക്താവ് ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ട്വീറ്റ് ചെയ്തത്. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് വാഗാ മേഖലയില്‍ ഇന്ത്യ- പാക് സൈനികര്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ശക്തമായ സുരക്ഷയാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാതിരുന്നത്.