ഡ്രോപ്പ് ബോക്‌സും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു

Posted on: November 5, 2014 9:36 pm | Last updated: November 5, 2014 at 9:36 pm

dropboxസിലിക്കണ്‍വാലി: ഐ ടി രംഗത്തെ അതികായകരായ മൈക്രോസോഫ്റ്റും ഓണ്‍ലൈന്‍ ഫയര്‍ഷെയറിംഗ് കമ്പനിയായ ഡ്രോപ്‌ബോക്‌സും തമ്മില്‍ കൈകോര്‍ക്കുന്നു. മൈക്രോസോഫ്റ്റ് ഓഫീസ് ഫയലുകള്‍ ഡ്രോപ്പ് ബോക്‌സിന്റെ സൈറ്റിലൂടെയും മൊബൈല്‍ ആപ്ലികേഷനിലൂടെയും കൈകാര്യം ചെയ്യാം.

ഇതിനായി അടുത്ത എം എസ് ഓഫീസ് ആപ്ലികേഷന്റെ മൊബൈല്‍ അപ്‌ഡേഷനില്‍ ഡ്രോപ്പ് ബോക്‌സ് ഐക്കണും ഉള്‍പ്പെടുത്തും. ഇതിനകം തന്നെ ഡ്രോപ്പ് ബോക്‌സിന്റെ ധര്‍മ്മം നിറവേറ്റുന്ന വണ്‍െ്രെഡവ് എന്ന സര്‍വ്വീസുണ്ട്.

ഇതിനകം 200 മില്യണ്‍ ഉപയോക്താക്കളുള്ള സര്‍വ്വീസാണ് ഡ്രോപ്പ് ബോക്‌സ് ഇവരുമായുള്ള ബന്ധം പുതിയഉപയോക്താക്കളെ കിട്ടാന്‍ വഴി ഒരുക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്.