ബാര്‍കോഴ: അഴിമതി ഉണ്ടെങ്കില്‍ കര്‍ശന നടപടി: സുധീരന്‍

Posted on: November 5, 2014 12:11 pm | Last updated: November 5, 2014 at 11:36 pm

vm sudheeranകാസര്‍കോട്: ബാര്‍ വിഷയത്തില്‍ അഴിമതി ഉണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ ബാറുടമകളാണ്. സംസ്ഥാനത്തെ ബാറുകള്‍ അടച്ച യുഡിഎഫിന്റെ തിളക്കം കുറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
ബാറുടമകളുടെ വാക്കുകള്‍ വേദവാക്യമായി കാണേണ്ടതില്ല. രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാധ്യമ മേഖലകളില്‍ മദ്യലോബിയുടെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.