യുഡിഎഫില്‍ നിന്ന് ആരേയും അടര്‍ത്തിയെടുക്കാനാകില്ല: ഉമ്മന്‍ചാണ്ടി

Posted on: November 5, 2014 11:13 am | Last updated: November 5, 2014 at 11:36 pm

oommen chandy

തിരുവനന്തപുരം: യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ആരേയും എല്‍ഡിഎഫിന് അടര്‍ത്തിയെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയെ മുന്നണിയിലേക്ക് എടുക്കാന്‍ പിണറായി തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. മാണി കേരളാ കോണ്‍ഗ്രസിന്റെ മാത്രം നേതാവല്ല. യുഡിഎഫിന്റെ നേതാവാണ്. മാണിക്ക് മുന്നണിയുടെ പൂര്‍ണ പിന്തുണയുണ്ട്. മാണി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല. സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം അംഗീകരിക്കില്ല. ആദ്യം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹം ഇപ്പോള്‍ സിബിഐ അന്വേഷിക്കണമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.