വയനാട്ടില്‍ കുടിവെള്ള പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

Posted on: November 5, 2014 11:00 am | Last updated: November 5, 2014 at 11:01 am

water-conservationകല്‍പ്പറ്റ: എം എസ് ഡി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ കുടിവെള്ള പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കിയതായി എം.ഐ. ഷാനവാസ് എം പി അറിയിച്ചു. ഈ പദ്ധതിയുടെ 50% തുക കേന്ദ്ര ഗവണ്‍മെന്റും 50% തുക സംസ്ഥാനസര്‍ക്കാറുമാണ് വഹിക്കുന്നത്. ഇതിനു പുറമേ ന്യൂനപക്ഷ സമുദായത്തിലെ ബി പി എല്‍ കുടുംബത്തില്‍പ്പെട്ട ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 1807 സൈക്കിള്‍ നല്‍കുവാനും കേന്ദ്ര സര്‍ക്കാറില്‍ നിന്നും അംഗീകാരം ലഭിച്ചതായി എം ഐ ഷാനവാസ് എം പി അറിയിച്ചു.
പനമരം ബ്ലോക്കിലെ ചീരംകുന്ന്,പഴശ്ശികുന്ന് – : 50 ലക്ഷം, കമ്പളക്കാട് : 49 ലക്ഷം, നെല്ലിയമ്പം: 51 ലക്ഷം, പട്ടാണിക്കൂപ്പ് 11-ാം വാര്‍ഡ് : 29.73 ലക്ഷം,തകരംമ്പംകുന്ന്-54 ലക്ഷം,സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്:അമ്പലവയല്‍ വില്ലേജ് : 44.55 ലക്ഷം, ചുള്ളിയോട്: 20 ലക്ഷം, കൈപ്പഞ്ചേരി – 15 ലക്ഷം,നായ്‌ക്കെട്ടി: 20 ലക്ഷം, പള്ളിക്കണ്ടി 15 ലക്ഷം,ജി എച്ച് എസ് എസ് ചീരാല്‍ :20ലക്ഷം, കല്‍പ്പറ്റ ബ്ലോക്ക് :കോടഞ്ചേരികുന്ന്: 182.60 ലക്ഷം,മേപ്പാടി ഗ്രാമപഞ്ചായത്ത്: 82.40 ലക്ഷം,തിരുനെല്ലികുന്ന്: 14.90 ലക്ഷം ബാലന്‍ചോല: 84.85 ലക്ഷം, പനമരം ബ്ലോക്ക്:101.51 ലക്ഷം,സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്: 111.785 ലക്ഷം, കല്‍പ്പറ്റ ബ്ലോക്ക്:195.525,മാനന്തവാടി ബ്ലോക്ക് 183.28 ലക്ഷം.