Connect with us

Wayanad

ഷിനു ഓട്ടം തുടരുകയാണ്; സഹജീവികളുടെ ജീവന് കൈത്താങ്ങാവാന്‍

Published

|

Last Updated

കല്‍പ്പറ്റ: ഷിനു ഓട്ടം തുടരുകയാണ്. സഹജീവികളുടെ ജീവന് കൈത്താങ്ങാവാന്‍ വേണ്ടി. ഇത് എട്ടാം തവണയാണ് നെയ്യാറ്റിന്‍കര ജീവന്‍ രക്ഷാ മാരത്തോണ്‍ ഫൗണ്ടേഷന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ എസ് എസ് ഷിനു കാസര്‍കോഡ് നിന്നും കോഴിക്കോട് വരെ ഓടുന്നത്.
ഇത്തവണ ഷിനുവിന് ലഭിച്ച 90 അപേക്ഷകളില്‍ 24 കുഞ്ഞുങ്ങളുമുണ്ട്. ഇവരൊക്കെ ഷിനുവിന്റെ മാരത്തോണ്‍ പൂര്‍ത്തിയാകുന്നതും കാത്തിരിക്കുകയാണ്.
ഏഴ് തവണയും നിരവധി രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സാധിച്ചത് തന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചെന്ന് ഷിനു പറയുന്നു. അര്‍ബുദം, വൃക്കരോഗം, അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ ഹൃദ്രോഗികള്‍ എന്നിവര്‍ക്കാണ് ഓട്ടത്തിലൂടെ ലഭിക്കുന്ന വരുമാനം ഷിനു നല്‍കുന്നത്. കാസര്‍കോട്, പാലക്കാട്, കണ്ണുര്‍, എറണാകുളം, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിലായി നിരവധി രോഗികള്‍ക്ക് തന്റെ ഓട്ടത്തിലൂടെ സാന്ത്വനമേകാന്‍ സാധിച്ചതായി ഷിനു പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിന് കാസര്‍കോട് വെച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്ത ഷിനുവിന്റെ എട്ടാമത് ജീവന്‍രക്ഷാ മാരത്തോണ്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറാണ് ഫഌഗ് ഓഫ് ചെയ്തത്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലായി ഏതാണ്ട് 800 കിലോമീറ്ററിനു മുകളില്‍ ഓടിക്കഴിഞ്ഞാണ് വയനാട്ടിലെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനു മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഓട്ടം മൂന്ന് ദിവസങ്ങളിലായി വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.

---- facebook comment plugin here -----

Latest