ഓഹരി വിപണിയില്‍ ചരിത്ര നേട്ടം

Posted on: November 5, 2014 10:09 am | Last updated: November 5, 2014 at 11:36 pm

sensex

മുംബൈ: ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 28000 കടന്നു. 130ലധികം പോയിന്റുകള്‍ ഉയര്‍ന്നാണ് പുതിയ റെക്കോര്‍ഡിലെത്തിയത്. നിഫ്റ്റിയും 8360 കടന്ന് പുതിയ ഉയരത്തിലെത്തി. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതും ഓഹരിവിപണി ഉയരാന്‍ കാരണമായി. ബജറ്റിന് തയ്യാറെടുക്കാന്‍ പ്രധാനമന്ത്രി വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായുള്ള വര്‍ത്തകള്‍ പുറത്തുവന്നതും ഓഹരിവിപണിക്ക് കരുത്ത് പകര്‍ന്നു.