ഒഡീഷയിലെ തനത് നൃത്തവുമായി വിദ്യാര്‍ഥികള്‍

Posted on: November 5, 2014 9:54 am | Last updated: November 5, 2014 at 9:54 am

കോട്ടക്കല്‍: കലയും കൗതുകവുമായി ഒറീസയിലെ സംഘനൃത്തം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ പ്രദര്‍ശനം തുടങ്ങി. ഒറീസ സംസ്ഥാനത്തിന്റെ തനത് നൃത്ത രൂപമാണ് വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ കൗമാര കലാകാരന്‍മാര്‍ അവതരിപ്പിക്കുന്നത്. അന്യം നില്‍ക്കുന്ന നാടോടി കാലാരൂപങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് കല വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.
14 വയസ് പ്രായമുള്ള വരാണ് കലാകാരന്‍മാര്‍. ഒറീസയിലെ നാടോടി നൃത്തമായ ‘കൊട്ടി പുവ’ യാണ് അവതരിപ്പിക്കുന്നത്. ഒരു കുട്ടി അവതരിപ്പിക്കുന്ന പരിപാടി എന്നര്‍ഥം വകുന്ന ഈകലയാണ് സംഘനൃത്തമായി അവതരിപ്പിക്കുന്നത്. ഒരുമണിക്കൂര്‍ ദൈര്‍ഗ്യമുള്ളതാണിത്. ഒരോ സംസ്ഥാനങ്ങളുടെയും അന്യമായി പോകുന്ന തനത് നൃത്തരൂപങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളുടെയും നൃത്ത രൂപങ്ങള്‍ വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ചു വരുന്നതിന്റെ ഭാഗമായാണ് കോരളത്തില്‍ ഇതവതരിപ്പിക്കുന്നത്.
ഡല്‍ഹിയിലെ സ്വിക്ക് മാക്കെ എന്ന സംഘടനയാണ് കേരളത്തില്‍ ഇത് പരിചയപ്പെടുത്തുന്നത്. ഇന്നലെ കോട്ടക്കല്‍ ഗവ. രാജാസ് ഹൈസ്‌കൂള്‍, ഗവ. എം യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അവതരിപ്പിച്ചത്.