കയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: November 5, 2014 1:08 am | Last updated: November 5, 2014 at 1:08 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ 2012-13 വര്‍ഷത്തെ കയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലം, പ്രോജക്ട് തലം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലെ അവാര്‍ഡുകളാണ് മന്ത്രി അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചത്.
അവാര്‍ഡുകള്‍ ഇന്ന് തലസ്ഥാനത്ത് നടക്കുന്ന കയര്‍ദിനാചരണ സമ്മേളനത്തില്‍ വിതരണം ചെയ്യും. സംസ്ഥാനതലം ഏറ്റവും നല്ല സഹകരണ സംഘം-ചിങ്ങോലി വെസ്റ്റ്—കായംകുളം(ചകിരി ഉത്പാദക മേഖല), നെടുമ്പ്രക്കാട്-ആലപ്പുഴ(കയര്‍ പിരി മേഖല), ചെറുവാരണം, —ആലപ്പുഴ(ഉത്പ്പന്ന മേഖല), ചേര്‍ത്തല താലൂക്ക്, ആലപ്പുഴ (ചെറുകിട ഉത്്പാദക മേഖല). സഹകരണ സംഘം മാനേജന്‍/ സെക്രട്ടറി-മോളി കെ, നെടുമ്പ്രക്കാട്-ആലപ്പുഴ(കയര്‍ പിരി സംഘങ്ങള്‍), പി വി റജുല, ചേര്‍ത്തല താലൂക്ക്-ആലപ്പുഴ(ചെറുകിട ഉത്പ്പാദക സംഘങ്ങള്‍),
പ്രോജക്ട് തലംമികച്ച സഹകരണ സംഘം— : കയര്‍പിരി മേഖല-പെരുങ്കുഴി(ചിറയിന്‍ കീഴ്), പുത്തന്‍ സങ്കേതം(കൊല്ലം), ചിങ്ങോലി വെസ്റ്റ്(കായംകുളം), ചേര്‍ത്തല വടക്കുംമുറി(ആലപ്പുഴ), അഴീക്കോട്(തൃശ്ശൂര്‍), വാവക്കാട് (നോര്‍ത്ത് പറവൂര്‍), ചെമ്മനാകരി(വൈക്കം), അന്നശ്ശേരി(കോഴിക്കോട്), പയ്യന്നൂര്‍(കണ്ണൂര്‍), ചകിരി ഉത്പാദക മേഖല-കരിവള്ളൂര്‍ (കണ്ണൂര്‍). മികച്ച സഹകരണ സംഘം പ്രസിഡന്റ്-അജിത്കുമാര്‍ ആര്‍, പെരുങ്കുഴി(ചിറയിന്‍കീഴ്), എന്നിവര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി.