Connect with us

Eranakulam

പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി പഠനസംഘം പത്തിനെത്തും; ആദ്യദിനം മുഖ്യമന്ത്രിയുമായി ചര്‍ച്ച

Published

|

Last Updated

കൊച്ചി: പ്രൊഫ. കെ വി തോമസ് അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ പഠന പര്യടനസംഘം 10ന് കേരളത്തിലെത്തും. 16ാം ലോകസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ ആദ്യ പര്യടനമാണിത്.
കേരളത്തിന് പുറമെ കര്‍ണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര എന്നിവടങ്ങളിലും സംഘം പര്യടനം നടത്തും. 10ന് കൊച്ചിയിലെത്തുന്ന സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, മറ്റുദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. പാര്‍ലമെന്റിന്റെ വിവിധ ഉപസമതികളുടെ അധ്യക്ഷന്മാരാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയിലെ അംഗങ്ങള്‍. അതിനാല്‍ സമതിയുടെ ഈ പഠനയാത്രയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ദക്ഷിണനാവികസേന എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ അവലോകനം ചെയ്യുന്നതും ഇതാദ്യമായാണ്. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, പോര്‍ട്ട് ട്രസ്റ്റ്, കേന്ദ്രപദ്ധതി ജനറം എന്നിവയുടെ അവലോകനത്തോടെ വികസന മേഖലയിലെ വെല്ലുവിളികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഉള്‍പ്പെടുത്തി പരിഹാരമുണ്ടാക്കാനാകുമെന്നാണ് സമതിയുടെ പ്രതീക്ഷ.
20 മുതിര്‍ന്ന ലോകസഭ അംഗങ്ങളും വിവിധ വകുപ്പുകളിലെ പ്രതിനിധികളും അടങ്ങിയ സംഘം 10ന് ബംഗഌരുവില്‍ നിന്നാണ് പഠനപര്യടനം തുടങ്ങുന്നത്. അന്നുവൈകീട്ട് കൊച്ചിയിലെത്തും. 11ന് രാവിലെ 10ന് കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനം, കൊച്ചി കപ്പല്‍ശാല എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം അവിടുത്തെ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും. ഇന്ത്യന്‍ നേവിയുടെ യുദ്ധക്കപ്പലുകളിലെ ആധുനീകരണം സംഘം വിലയിരുത്തും.