ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യം കേരള കോണ്‍ഗ്രസിന്റെ അന്ത്യമെന്ന് ജോണിനെല്ലൂര്‍

Posted on: November 5, 2014 1:03 am | Last updated: November 5, 2014 at 1:03 am

തൃശൂര്‍: മന്ത്രി കെ എം മാണിക്കെതിരെയുള്ള കോഴ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യം കേരള കോണ്‍ഗ്രസിനെ തകര്‍ക്കുകയാണെന്നും പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ യു ഡി എഫിലും ഉണ്ടെന്ന് അദ്ദേഹം പഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിക്കെതിരെയുള്ള ആരോപണം അവിശ്വസിനീയണ്. റേഷന്‍ വ്യാപാരികളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തകര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം. മദ്യനയം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ എല്ലാവരുമായി കൂടിയാലോചിക്കണം. ഇത് ഒരു അനുഭവപാഠമാണ്. റേഷന്‍ വ്യാപാരികളുടെ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.