മാനനഷ്ടക്കേസില്‍ ഇടുക്കി ഡി സി സി പ്രസിഡന്റിന് സമന്‍സ്

Posted on: November 5, 2014 1:03 am | Last updated: November 5, 2014 at 1:03 am

തൊടുപുഴ: ചീഫ് വിപ്പ് പി സിജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ മാനനഷ്ടക്കേസില്‍ ഇടുക്കി ഡി സി സി പ്രസിഡന്റ്് റോയി കെ പൗലോസിന് കോടതി സമന്‍സ് അയച്ചു.
ഷോണ്‍ ജോര്‍ജ് അഴിമതിക്കാരനും പാറമട ലോബിയുടെ ആളാണെന്നും ഡി സിസി പ്രസിഡന്റ് റോയി കെ പൗലോസ് 2013 ഡിസംബര്‍ 24ന് തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഇതിനെതിരെ ഷോണ്‍ ജോര്‍ജ് അഭിഭാഷകരായ കെ പി രാമചന്ദ്രന്‍, സൂരജ് എന്നിവര്‍ മുഖേന തൊടുപുഴ സിജെ എം കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഫെബ്രുവരി ഒമ്പതിന് ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്‍സ് അയച്ചിട്ടുള്ളത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.